കോഴിക്കോട്: വിദ്യാർത്ഥി ജനത സംസ്ഥാന ലീഡേഴ്സ് മീറ്റ് നാളെയും മറ്റന്നാളും കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലിന് രാവിലെ 10 മണിക്ക് സ്പോർട്സ് കൗൺസിൽ ഹാളിൽ നടത്തുന്ന പരിപാടി കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. ജനതാദൾ സംസ്ഥാന പ്രസിഡൻറ് അഡ്വ ജോൺ ജോൺ , ഡി.സി.സി പ്രസിഡൻറ് അഡ്വ ടി. സിദ്ദീഖ്, യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് ,വിജരാഘവൻ ചേലിയ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ. എം അഭിജിത്ത് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. വൈകീട്ട് മൂന്നിന് ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥി റാലി നടത്തും. വാർത്താ സമ്മേളനത്തിൽ കെ. കെ സെനിൻ റാഷി , അഡ്വ അഫ്സൽ, ഫർഹാൻ കെ എം എന്നിവർ പങ്കെടുത്തു.