കൽപ്പറ്റ: വയനാട് ജില്ലാ പൊലീസ് മേധാവി ആർ.കറപ്പസാമിക്ക് സ്ഥലം മാറ്റം. ആർ.ഇളങ്കോ ആണ് പുതിയ വയനാട് എസ്.പി. നിലവിൽ കെ.എ.പി 3 ബറ്റാലിയന്റെ കമാൻഡന്റ് ചുമതല വഹിച്ചു വരികയായിരുന്നു ഇദ്ദേഹം. 2018 മെയ് മുതൽ ജില്ലാ പൊലീസ് മേധാവി ആയിരുന്നു ആർ.കറുപ്പ സാമിക്കൊപ്പം മാനന്തവാടി എ.എസ്.പി വൈഭവ് സക്‌സേനയേയും പ്രമോഷന്റെ ഭാഗമായി സ്ഥലം മാറ്റിയിട്ടുണ്ട്. കെ.എ.പി 1 ബറ്റാലിയൻ കമാൻഡന്റ് ആയാണ് വൈഭവ് സക്‌സേനയ്ക്ക് നിയമനം.