കോഴിക്കോട്: ഉംറ തീർത്ഥാടന രംഗത്ത് പ്രവൃത്തിക്കുന്ന സ്ഥാപനങ്ങളുടെ സംഘടനയായ കേരളെെറ്റ് ഉംറ വെൽഫെയർ അസോസിയേഷൻെറ പ്രവർത്തന ഉദ്ഘാടനം 11 ന് ഹോട്ടൽ പാരമൗണ്ട് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉംറ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപന ഉടമകൾക്ക് kuwajna11@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഫോട്ടോ, വിസ്റ്റിങ്ങ് കാർഡ് , ഫോൺ നമ്പർ എന്നിവ അയച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. വാർത്താസമ്മേളനത്തിൽ ടി. കെ സുകേഷ്( അക്ബർ ട്രാവൽസ് ഒഫ് ഇന്ത്യ), മുഹമ്മദ് ഷമീം, അബ്ദുറഷീദ്, മുഹമ്മദ് ബഷീർ, അബ്ദുൾ കരീം എന്നിവർ പങ്കെടുത്തു.