കോഴിക്കോട്: മാലിന്യത്തിൽ നിന്നും വൈദ്യുതി പദ്ധതിയുടെ നിർമ്മാണ പ്രവ‌ൃത്തിയുടെ ഉദ്ഘാടനം 6ന് വൈകുന്നേരം 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോർപ്പറേഷൻെറ ആഭിമുഖ്യത്തിൽ ഞെളിയൻപറമ്പിലാണ് പരിപാടി നടക്കുക. കോഴിക്കോട് മേഖലയിലെ മാലിന്യസംസ്ക്കരണത്തിനായി ആധുനിക മാലിന്യ ശേഖരണ സംവിധാനവും സംസ്കരണവും ഉൾപ്പെടുത്തിയിട്ടുള്ളതാണ് പദ്ധതി. മന്ത്രി എ സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ടിപി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, എം പിമാരായ എം കെ രാഘവൻ, എളമരം കരീം, എം എൽ എമാരായ വി കെ സി മമ്മദ് കോയ, എം കെ മുനീർ, എ പ്രദീപ് കുമാർ, കളക്ടർ സാബ ശിവറാവു, ഡെപ്യൂട്ടി മേയർ മീരാ ദർശക് എന്നിവർ പങ്കെടുക്കും.