താമരശ്ശേരി: ബി ജെ പി കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡൻറായി കെ. മനോജിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. മുൻ പ്രസിഡൻറ് ഷാൻ കട്ടിപ്പാറ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, ഗിരീഷ് തേവള്ളി, ഒ.കെ.വിനോദ് കെ.പ്രഭാകരൻ നമ്പ്യാർ, ഷാൻ കട്ടിപ്പാറ, വി.കെ.ചോയിക്കുട്ടി, കെ.വേലായുധൻ, വി.പി.രാജീവൻ,മല്ലിക ലോഹിതാക്ഷൻ, വത്സല കനകദാസ് , രതി രാധാകൃഷ്ണൻ ഷൈമ പാച്ചുക്കുട്ടി, വത്സൻ മേടോത്ത്, ടി.ശ്രീനിവാസൻ തുടങ്ങിയവർ ഹാരാർപ്പണം നടത്തി.ബിജു പടിപ്പുരക്കൽ സ്വാഗതവും പി.സി.പ്രമോദ് നന്ദിയും പറഞ്ഞു.