കുറ്റ്യാടി: ഭരണഘടന പ്രകാരം ലഭ്യമാകേണ്ട അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കുറ്റ്യാടിയിൽ നിന്നാരംഭിച്ച ദേശരക്ഷാ ലോംഗ് മാർച്ചിന്റെ പതാക കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നാം ജയിച്ചേ തീരുമെന്നും പൗരത്വ ഭേദഗതി ബില്ലിന്ന് എതിരെ ഇന്ത്യൻ തെരുവുകളിൽ യുവാക്കളും വിദ്യാർത്ഥികളും സമരത്തിലാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പൗരത്വ ദേഭഗതി ബില്ലിന് എതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ കെ.മുരളീധരൻ എം.പി.യും പാറക്കൽ അബ്ദുള്ള എം.എൽ. എയും നയിക്കുന്ന ദേശരക്ഷാലോംഗ് മാർച്ചിന്റെ ആദ്യഘട്ടം നാദാപുരത്ത് സമാപിച്ചു.
ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് കെ. സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു.കെ.മുരളീധരൻ എം.പി. പാറക്കൽ അബ്ദുള്ള, കെ.സി അബു.ഐ.മൂസ,വി എം ചന്ദ്രൻ, ജോൺ പൂതക്കുഴി, പി അമ്മത്, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, സി വി കുഞ്ഞികൃഷ്ണൻ, മോഹനൻ പാറക്കടവ്, മഠത്തിൽ ശ്രീധരൻ, കെ.പി.സാജു, വി.സുരേന്ദ്രൻ, പി.പി റഷീദ്, ബംഗളം റഷീദ്, മൊയ്തു കോരങ്കോട്, കെ.പി രാജൻ, അരയില്ലത്ത് രവി, ശ്രീജേഷ് ഊരത്ത് എന്നിവർ നേതൃത്വം നൽകി.