സുൽത്താൻ ബത്തേരി: കാർത്തിക അന്ന തോമസ് രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരമായ മെറ്റാമോർഫോസിസിന്റെ പ്രകാശനം ഇന്ന് കാലത്ത് 10 മണിക്ക് ബത്തേരി ഡോൺബോസ്‌കോ കോളേജിൽ വെച്ച് പ്രശസ്തനോവലിസ്റ്റും വയലാർ അവാർഡ് ജേതാവുമായ കെ.വി.മോഹൻകുമാർ കെ.സി.റോസക്കുട്ടിക്ക് പുസ്തകം നൽകികൊണ്ട് നിർവ്വഹിക്കും. ഡോ.ഗീതാ ജോർജ് പുസ്തകം പരിചയപ്പെടുത്തും. ഒ.കെ.ജോണി മുഖ്യ പ്രഭാഷണം നടത്തും. ഫാ.ഡോ.ജോയി ഉള്ളാട്ടിൽ അദ്ധ്യക്ഷത വഹിക്കും. ധനേഷ് ചീരാൽ, ടി.അഷ്റഫ് കാവിൽ, വിനയകുമാർ അഴിപ്പുറത്ത് എന്നിവർ സംസാരിക്കും.
മൂലങ്കാവ് പള്ളി പെരുന്നാൾ
മൂലങ്കാവ് : മൂലങ്കാവ് സെന്റ്‌ജോൺസ് യാക്കോബായ സുറിയാനി പള്ളിയിലെ യൂഹാനോൻ മാംദോയുടെ ഓർമ്മപ്പെരുന്നാൾ ശനി ,ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പെരുന്നാളിന് കൊടി ഉയർത്തും. തുടർന്ന് ഭക്തസംഘടനകളുടെ വാർഷികവും സന്ധ്യപ്രാർത്ഥനയും നടക്കും 7.45-ന് ഓടപ്പള്ളം കുരിശിങ്കലേക്ക് പ്രദക്ഷിണം. ഞായറാഴ്ച കാലത്ത് 8.30-ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും പ്രദക്ഷിണവും തുടർന്ന് ആശീർവ്വാദവും. നേർച്ചഭക്ഷണത്തിന്‌ശേഷം പെരുന്നാളിന് സമാപനമാവും.
പൂപ്പൊലി 2020
അന്താരാഷ്ട്ര പുഷ്പമേളയിൽ ഇന്ന് കാർഷിക സെമിനാർ
അമ്പലവയൽ: വയനാട് ജില്ലയിലെ കാർഷിക യന്ത്രവത്കരണത്തിന്റെ സാധ്യതകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കാർഷിക സെമിനാറുകളും എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പെൻസിൽ ഡ്രോയിഗ് വാട്ടർകളർ മൽസരങ്ങളും കലാസന്ധ്യയും ഇന്ന് നടക്കും.
കാലത്ത് 10 മണിക്ക് കെ.വി.കെ ട്രെയിനിംഗ് ഹാളിൽ കാർഷിക യന്ത്രവത്കരണം കാർഷിക സർവ്വകലാശാലയുടെ സാങ്കേതിക വിദ്യകൾ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.സഞ്ചു സുകുമാരനും, പ്രിസിഷൻ ഫാമിംഗ് എന്നതിനെപ്പറ്റി ഡോ.അബ്ദുൾ ഹക്കീമും ചെറുകിട കാർഷിക യന്ത്രവത്കരണവുമായി ബന്ധപ്പെട്ട പദ്ധതികളെപ്പറ്റി അഹമ്മദ് കബീറും ക്ലാസെടുക്കും. ആർ.എ.ആർ.എസ്. പ്രൊസസിംഗ് ലാബിൽ വെച്ച് കാലത്ത് 9.30-ന് എൽ.പി, യു.പി. വിഭാഗം കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ് മൽസരവും 11 മണി മുതൽ വാട്ടർ കളർ മൽസരവും നടക്കും. പൂപ്പൊലി ഗ്രൗണ്ടിൽ വൈകിട്ട് 5.30-ന് കലാസന്ധ്യ അരങ്ങേറും.
ഫോട്ടോ
പൗരത്വ ബില്ലിനെതിരെ ചെതലയം പോസ്റ്റ് ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ച് ടി.മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.