മുക്കം: പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ റജിസ്റ്ററിനുമെതിരെ കാരശ്ശേരി പഞ്ചായത്തിൽ ഉപവാസ സമരം നടത്തി. കെ.ടി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ് വി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു.ടി.വിശ്വനാഥൻ,എൻ.കെ.അബ്ദുറഹ്മാൻ, വി.പി. ജമീല, ടി.എം.പൗലോസ്, സലാം തേക്കുംകുറ്റി, കെ.മോഹനൻ ,വി.ജയപ്രകാശ് ,വി.എൻ.ശുഹൈബ്, സത്താർ പന്തല്ലൂർ, നാസർ കൊളായി, ലിസി സ്കറിയ, മുഹമ്മദ് ദിഷാൽ, കെ.കോയ, കെ.പി.ഷാജി, അബ്ദു കൊയങ്ങോറൻ, പി.അലി അക്ബർ, എ.സുബൈർ, കെ.സി.ആലി, യൂനസ് പുത്തലത്ത് എന്നിവർ സംസാരിച്ചു. ഗാനമേളയുമുണ്ടായി. വൈകുന്നേരം ഉപവാസ പന്തലിൽ നിന്ന് മുക്കത്തേക്ക് നൂറു കണക്കിലാളുകൾ അണിനിരന്ന റാലി നടത്തി. റാലിക്കുശേഷം മുക്കം ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. സി.പി.ചെറിയമുഹമ്മദ്,എം.ടി.അഷ്‌റഫ്,വി.കുഞ്ഞാലി, പി.കെ.കണ്ണൻ, മുക്കം മുഹമ്മദ്, എൻ.അലി അബ്ദുള്ള, ഒ.പി.എം.അഷ്റഫ് , മജീദ് കക്കാട്, ഉമ്മർ സുല്ലമി, എ.പി. മുരളീധരൻ ,സി.കെ.കാസിം, സജി തോമസ്, അബ്ദുള്ള കുമാരനെല്ലൂർ എന്നിവർ സംസാരിച്ചു.