കോഴിക്കോട്: പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 12-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ മഹാറാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പ്രൊഫ.ആലിക്കുട്ടി മുസല്യാർ, സി.മുഹമ്മദ് ഫൈസി, ടി.പി.അബ്ദുള്ളകോയ മദനി, സി.പി.ഉമർ സുല്ലമി, ഡോ.ഫസൽ ഗഫൂർ, സി.പി.കുഞ്ഞുമുഹമ്മദ്, ഫാദർ ഡോ.വർഗീസ് ചക്കാലക്കൽ, ഫാദർ ഡോ.റോയ്‌സ് മനോജ്‌വിക്ടർ, സ്വാമി സന്ദീപാനന്ദഗിരി, എം.പി.വീരേന്ദ്രകുമാർ, എളമരം കരീം, പന്ന്യൻ രവീന്ദ്രൻ, പ്രൊഫ.അബ്ദുൾ വഹാബ്, സി.കെ.നാണു, യു.എ.ഖാദർ, കെ.പി.രാമനുണ്ണി, ഖദീജാ മുംതാസ് തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ റാലിയെ അഭിസംബോധന ചെയ്യും.വിദ്യാർത്ഥികൾ, യുവജനങ്ങൾ, അദ്ധ്യാപകർ, അഭിഭാഷകർ, തൊഴിലാളികൾ, സ്ത്രീകൾ, എഴുത്തുകാർ, കലാകാരന്മാർ തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള ജനവിഭാഗങ്ങൾ റാലിയിൽ അണിചേരും.
വൈകീട്ട് 4 മണിയോടെ റാലിയിൽ പങ്കെടുക്കുന്നവർ കടപ്പുറത്ത് എത്തിച്ചേരണമെന്ന് കൺവീനർ കെ.ടി കുഞ്ഞിക്കണ്ണൻ അഭ്യർത്ഥിച്ചു.