കോഴിക്കോട :പൗരത്വഭേദഗതി നിയമം പാലിക്കുക,ദേശീയ പൗരത്വ രജിസ്​റ്റർ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാളെ മുതൽ 30 വരെ എം.ഇ.എസ് സംസ്ഥാന കമ്മി​റ്റി കേരളത്തിലെ നൂറ് നഗരങ്ങളിൽ മതേതര കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.എ ഫസൽ ഗഫൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അനിൽ ശാസ്ത്രി, ടീസ്​റ്റ സെ​റ്റൽവാദ്, ബീഹാർ മുൻ ഉപമുഖ്യമന്ത്രി അബ്ദുൽ ബാരി സിദ്ധിഖി, കെ. ശങ്കരനാരായണൻ, സുഭാഷിണി അലി, ആർ.ബി ശ്രീകുമാർ, രാം പുനിയാനി, കവിയത്രി സൽമ, കനയ്യ കുമാർ തുടങ്ങിയവർ സംസാരിക്കും. ഫെഡറൽ സംവിധാനവും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ എറണാകുളത്ത് നടക്കുന്ന വനിതാസംഗമം കനിമൊഴി എം.പി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സി.ടി സക്കീർ ഹുസൈൻ, ജില്ല പ്രസിഡൻറ് പി.കെ അബ്ദുൽ ലത്തീഫ്, ജില്ല സെക്രട്ടറി എ.ടി.എം അഷ്റഫ് എന്നിവരും പങ്കെടുത്തു.