മാനന്തവാടി​: വ്യാജസീലും ഒപ്പും ഇട്ട്‌ കെട്ടിട നിർമ്മാണ ഫണ്ട് തട്ടിയെടുക്കാൻ ശ്റമി​ച്ചെന്ന പരാതി​യി​ൽ കരാറുകാരനെതിരെ തലപ്പുഴ പൊലീസ് കേസെടുത്തു. കരാറുകാരൻ തലപ്പുഴ പൊയിൽ സ്വദേശി വി.ടി.ഷാജിക്കെതിരെയാണ് കേസെടുത്തത്. തലപ്പുഴ യു.പി. സ്‌കൂൾ മുൻ പി.ടി.എ. പ്രസിഡന്റ് സക്കീർ ഹുസൈന്റെയും, ഹെഡ്മാമാസ്റ്ററുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് തലപ്പുഴ പൊലീസ്‌ ഷാജിക്കെതിരെ കേസെടുത്തത്. വഞ്ചന,വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ കേസ്. എന്നാൽ കേസിലെ പരാതിക്കാരനായ മുൻ പി.ടി.എ. പ്രസിഡന്റ് സക്കീർഹുസൈനെ പി.ടി.എ. എക്സിക്യുട്ടീവിൽ നിന്നും എസ്.എം.സി. ചെയർമാൻ സ്ഥാനത്തുനിന്നും താല്ക്കാലികമായി മാറ്റിനിർത്തിയതായി സ്‌കൂൾ അധികൃതർ ഔദ്യോഗികമായി അറിയിയിപ്പ് നൽകിയത് വിവാദമായി.