കോഴിക്കോട്: കേരളാ സോപ്സ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിലുള്ള 48 മണിക്കൂർ നിരാഹാര സമരം ഇന്നലെ സമാപിച്ചു. ഉപവാസമിരുന്ന എം.എം.സുഭീഷ്, ജി.കെ.പ്രജീദ്, സി.വിനീഷ് എന്നിവർക്ക് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഇളനീർ നൽകിയാണ് നിരാഹാരം അവസാനിപ്പിച്ചത്.

പത്ത് വർഷമായി ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നു ആവശ്യപ്പെട്ടാണ് പുതുവത്സരദിനത്തിൽ നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന് ഐക്യദാർഢ്യവുമായി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി.വസീഫ്, സംസ്ഥാന കമ്മിറ്റി അംഗം പി.ഷിജിത്ത്, മത്സ്യതൊഴിലാളി യൂണിയൻ നേതാവ് സി.പി.മുസാഫർ അഹമ്മദ്, കോ ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ ഏരിയാ സെക്രട്ടറി കെ.ബൈജു, ജില്ലാ കമ്മിറ്റി അംഗം പി.സുനിൽ ബാബു എന്നിവർ സംസാരിച്ചു. പ്രസിഡന്റ് പി. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.സജിത, ജോയിന്റ് സെക്രട്ടറി പി.രതീഷ് എന്നിവർ സംസാരിച്ചു. യുണിയൻ വൈസ് പ്രസിഡന്റ് കെ വി വിജീഷ് സ്വാഗതം പറഞ്ഞു