calicut-university
calicut university

കോളേജുകൾക്ക്

ഇന്ന് പ്രവൃത്തിദിനം

കോഴിക്കോട് ജില്ലയിലെ എല്ലാ കോളേജുകൾക്കും സർവകലാശാലാ സെന്ററുകൾക്കും നാലിന് പ്രവൃത്തി ദിനമായിരിക്കും. മഴക്കെടുതിയെ തുടർന്ന് ജൂലായ് 22-ന് അവധി നൽകിയതിന് പകരമാണിത്.

ഡിഗ്രി പഠനസാമഗ്രികൾ

വെബ്സൈറ്റിൽ
വിദൂരവിദ്യാഭ്യാസം ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം, ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.എ ഹിസ്റ്ററി, ബി.ബി.എ, ബി.കോം (2019 പ്രവേശനം) വിഷയങ്ങളുടെ പഠനസാമഗ്രികൾ www.sdeuoc.ac.in ൽ.

ബി.ടെക് പരീക്ഷാകേന്ദ്രം
എട്ടാം സെമസ്റ്റർ ബി.ടെക് / പാർട്ട്ടൈം ബി.ടെക് (09, 2014 സ്‌കീം) തിയറി പരീക്ഷയ്ക്ക് (നവംബർ 2019) താഴെ കൊടുത്ത ജില്ലകളിലെ കോളേജുകളിൽ അപേക്ഷിച്ചവർ ബ്രാക്കറ്റിൽ കാണുന്ന കേന്ദ്രത്തിൽ ഹാജരാകണം. സെമിനാർ, പ്രോജക്ട്, വൈവ എന്നിവയ്ക്ക് പഠിച്ച കോളേജുകളിൽ ഹാജരാകണം.
പാലക്കാട് (പാലക്കാട് എൻ.എസ്.എസ് കോളേജ്), തൃശൂർ (തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ്), മലപ്പുറം ജില്ല (കോഹിനൂർ സി.യു.ഐ.ഇ.ടി), കോഴിക്കോട് (കോഴിക്കോട് ഗവ. എൻജിനിയറിംഗ് കോളേജ്).

പുനഃപ്രവേശനം
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ബി.എ/ബി.കോം/ബി.എസ് സി (മാത്തമാറ്റിക്സ്)/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകൾക്ക് 2014 മുതൽ 2016 വരെ പ്രവേശനം നേടി ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാർത്ഥികൾക്ക് ആറാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓൺലൈനായി 18 വരെയും നൂറ് രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ, നാലാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്.ഡി.ഇ ഐഡി/ടി.സി സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 25-നകം ലഭിക്കണം. വിവരങ്ങൾക്ക് www.sdeuoc.ac.in. ഫോൺ: 0494 2407494.

പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ ബി.ടെക്/പാർട്ട്ടൈം ബി.ടെക്, മൂന്നാം സെമസ്റ്റർ ബി.ആർക് പരീക്ഷയ്ക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 20 വരെ രജിസ്റ്റർ ചെയ്യാം.

നാലാം സെമസ്റ്റർ എം.ടെക് പവർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ പത്ത് വരെയും 170 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് 16 വരെ രജിസ്റ്റർ ചെയ്യാം.

പുനർമൂല്യനിർണയ ഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബി.എ/ബി.എ അഫ്സൽ-ഉൽ-ഉലമ/ബി.എസ്.സി/ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.

പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ടി.എ (സി.സി.എസ്.എസ്) പരീക്ഷാഫലവും രണ്ടാം സെമസ്റ്റർ എം.ഫിൽ ഹിസ്റ്ററി പരീക്ഷാഫലവും വെബ്സൈറ്റിൽ.