കക്കട്ടിൽ: കിടപ്പിലായ രോഗികൾക്ക് അരിയും ഒരു നാണയവും വീതം ശേഖരിച്ച് വട്ടോളി സംസ്‌കൃതം ഹൈസ്‌കൂൾ വിദ്യാർത്ഥികൾ പുതുവത്സര ദിനാഘോഷം വേറിട്ടതാക്കി.
ഓരോ പിടി അരിയിലൂടെ അഞ്ചു ക്വിന്റൽ അരിയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ചത്. ഹെഡ്മാസ്റ്റർ വി.രാമകൃഷ്ണനിൽ നിന്നും അരി കക്കട്ടിൽ സ്‌നേഹ പാലിയേറ്റിവ് കെയർ പ്രസിഡന്റ് കരുവങ്കണ്ടി അബ്ദുറഹ്‌മാൻ ഏറ്റുവാങ്ങി. കെ.കെ അശോകൻ അധ്യക്ഷത വഹിച്ചു. പി.കെ.ഋഷീദ്, സി. സൂപ്പി, ഇ .പ്രേംകുമാർ, റിയാസ് നീലിയോട്ട്, എ.പി രാജീവൻ, എ.പി. സമേഷ്, ആർ. ഷൈന,കെ.കെ ശരത്ത്, ഇന്ദുലേഖ എൻ.ആർ, തുടങ്ങിയവർ നേതൃത്വം നൽകി. എ.പി രാജീവൻ സ്വാഗതവും ഉമേഷ് കുമാർ കൽഹാർ നന്ദിയും പറഞ്ഞു.