കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച മഹാറാലിയിൽ ആയിരങ്ങൾ അണിചേർന്നു. ചരിത്രകാരൻ ഡോ.എം.ജി.എസ്. നാരായണൻ റാലിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ബീച്ച് റോഡ് വഴി പഴയ കോർപ്പറേഷൻ ഓഫിസിന് മുന്നിലൂടെ സി.എച്ച് മേൽപ്പാലവും കടന്ന് റാലി മുതലക്കുളത്ത് സമാപിച്ചു.

എം.പി.വീരേന്ദ്രകുമാർ എം.പി യും എഴുത്തുകാരായ യു.എ.ഖാദർ, യു.കെ.കുമാരൻ എന്നിവരും റാലിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലിയ്ക്കെത്തി. സമാപനച്ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖരും വിദ്യാർത്ഥികളും പൊതുജനങ്ങളും തൊഴിലാളികളും വ്യാപാരികളും റാലിയിൽ പങ്കാളികളായി.

എം.കെ.രാഘവൻ എം.പി, ഡെപ്യൂട്ടി മേയർ മീര ദർശക്, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി.മായിൻഹാജി, ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി.സിദ്ദീഖ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, സംഘാടകസമിതി വർക്കിംഗ് ചെയർമാൻ ടി.പി.എം.സാഹിർ, ജനറൽ കൺവീനർ മുസ്തഫ മുണ്ടുപാറ, ഡോ. പി.എ ഫസൽഗഫൂർ, ഡോ. ഹുസൈൻ മടവൂർ, കെ.മോയിൻകുട്ടി, എൻ.അലി അബ്ദുല്ല, അഹമ്മദ് ദേവർകോവിൽ, കെ.സി അബു, നജീബ് കാന്തപുരം, ടി.കെ അബ്ദുൽകരീം, എഞ്ചിനീയർ പി മമ്മദ്കോയ, മുൻ എം.എൽ.എ യു.സി രാമൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം സുരേഷ്ബാബു, തോട്ടത്തിൽ റഷീദ്, മുക്കം മുഹമ്മദ്, സി.പി മുസാഫർ അഹമ്മദ്, റസാഖ് പാലേരി, സയ്യിദ് സ്വാലിഹ് തങ്ങൾ, പി.വി മാധവൻ, പി കിഷൻചന്ദ്, കെ.പി അബൂബക്കർ, സി.പി മുസാഫിർ അഹമ്മദ്, എൻ.സി അബൂബക്കർ, അസ്ലം ചെറുവാടി, സി.അബ്ദുറഹ്മാൻ, ഫൈസൽ പൈങ്ങോട്ടായി, പി.കെ നാസർ, നജീം പാലക്കണ്ടി, ഡോ പി.സി അൻവർ, അഡ്വ. ഹനീഫ്, ഇ.വി മുസ്തഫ, നാസർ സഖാഫി, പി മമ്മദ്കോയ, പി.എം നിയാസ്, കെ.പി.ബാബു, കെ.രാമചന്ദ്രൻ, പി.പി.റഹീം, പി.കെ. അബ്ദുൽലത്തീഫ്, പി.ടി. ആസാദ്, സി.പി. ഇഖ്ബാൽ, ഒ.പി.അഷ്റഫ്, സി.പി.എം. സഈദ് അഹമ്മദ്,
മുഹമ്മദ് ആരിഫ്, നിസാർ ഒളവണ്ണ, പി.കെ. നാസർ, മുസ്തഫ പാലാഴി, പി.എം. അബ്ദുൽ കരീം, മേലടി നാരായണൻ, ഇ.വി.ഉസ്മാൻകോയ, പി.ടി.ആസാദ് തുടങ്ങിയവർ നേതൃത്വം നൽകി.