long-march
ദേശ രക്ഷാലോംഗ് മാർച്ച് സമാപന സമ്മേളനം വടകരയിൽ മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വടകര: പൗരത്വ നിയമ ഭേദഗതിക്കെതിരെ കെ.മുരളീധരൻ എം.പി യും പാറക്കൽ അബ്ദുല്ല എം.എൽ.എയും നയിച്ച ദേശരക്ഷാ ലോംഗ് മാർച്ചിന് വടകര കോട്ടപ്പറമ്പിൽ ഗംഭീര സമാപനം. സ്ത്രീകളടക്കം ആയിരങ്ങൾ അണിനിരചേർന്ന മാർച്ചിന് വൻവരവേല്പായിരുന്നു വഴി നീളെ.

വെള്ളിയാഴ്ച കാലത്ത് നാദാപുരത്തു നിന്ന് ആരംഭിച്ച മാർച്ച് പുറമേരി, ഓർക്കാട്ടേരി, കൈനാട്ടി വഴി സമാപന സമ്മേളന വേദിയായ കോട്ടപ്പറമ്പിൽ എത്തിച്ചേരുകയായിരുന്നു.

സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പൗരന്മാരെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്ന മോദിയുടെ രാഷ്ട്രീയനയം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നത് ഗോൾവാൾക്കറുടെ സ്വപ്നമായിരുന്നു. എന്നാൽ ഇന്ത്യയെ മതേതര രാഷ്ട്രമായി നിലനിറുത്താനാണ് മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. ഇപ്പോൾ നടക്കുന്നത് മറ്റൊരു സ്വാതന്ത്ര്യസമരമാണ്. ഇതിൽ മതമില്ല, ജാതിയില്ല, മനുഷ്യത്വം മാത്രം.

ചടങ്ങിൽ എം.എ.റസാഖ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.എം.അഭിജിത്ത്, അഡ്വ.കെ.പ്രവീൺകുമാർ, എം.സി. വടകര, അഡ്വ.ഐ.മൂസ, കോട്ടയിൽ രാധാകൃഷ്ണൻ, വടയക്കണ്ടി നാരായണൻ, പ്രദീപ് ചോമ്പാല, കൂടാളി അശോകൻ, പുറന്തോടത്ത് സുകുമാരൻ, കെ.പി. കരുണൻ, അഡ്വ.ഇ.നാരായണൻ നായർ, പി.കെ.ഹബീബ്, ദിനേശ് പെരുമണ്ണ, പി.കെ.രാഗേഷ്, മോഹനൻ പാറക്കടവ്, യു.രാജീവൻ തുടങ്ങിയവർ സംസാരിച്ചു. ലോംഗ് മാർച്ചിന് വി.എം.ചന്ദ്രൻ, ജോൺ പൂതക്കുഴി, എൻ.സുബ്രമണ്യൻ, ശശിധരൻ കരിമ്പനപ്പാലം, ഒ.കെ. കുഞ്ഞബ്ദുള്ള, ബാബു ഒഞ്ചിയം, കാവിൽ രാധാകൃഷ്ണൻ, അഡ്വ.പ്രമോദ് കക്കട്ടിൽ, രാജേഷ് കീഴരിയൂർ, അനൂപ് വില്യാപ്പള്ളി, സുനിൽ മടപ്പള്ളി, സി.പി.വിശ്വനാഥൻ, സൂപ്പി നരിക്കാട്ടേരി, സി.കെ.വിശ്വനാഥൻ, റഷീദ് വെങ്ങളം, ടി.വി. സുധീർകുമാർ, സി.പി. അബ്ദുൽ അസീസ്, വി.പി.ദുൽകിഫിൽ, നൊച്ചാട്ട്‌ കുഞ്ഞബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി.