kunnamangalam-news
കാരന്തൂർ പാറ്റേൺ സ്പോർട്സ് വോളിബോൾ പരിശീലന കേന്ദ്രത്തിന് ജില്ല പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കെട്ടിടം പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: കാരന്തൂർ പാറ്റേൺ സ്പോർട്സ് വോളിബോൾ പരിശീലന കേന്ദ്രത്തിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവ്വഹിച്ചു. ജനകീയ ആസൂത്രണ പദ്ധതിയിൽ 20 ലക്ഷം രൂപയാണ് കെട്ടിട നിർമാണത്തിന് ചെലവായത്. രണ്ട് നിലകളിലായുള്ള കെട്ടിടത്തിൽ ഓഡിറ്റോറിയവും പരിശീലന ക്യാമ്പിലെ കുട്ടികൾക്ക് താമസിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കെട്ടിട നിർമാണം പൂർത്തിയാക്കിയ ബഷീർ കൊടിയത്തൂരിന് ചടങ്ങിൽ ഉപഹാരം നൽകി.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ, സംസ്ഥാന മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ, പഞ്ചായത്ത് മെമ്പർമാരായ പടാളിയിൽ ബഷീർ, ഷൈജ വളപ്പിൽ, ജില്ല വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് സി. സത്യൻ, എം.കെ.മോഹൻദാസ്, ബാബു നെല്ലൂളി, ജനാർദ്ദനൻ കളരിക്കണ്ടി, പാറ്റേൺ പ്രസിഡന്റ് എ.മൂസ്സ ഹാജി, പി.ഹസ്സൻ ഹാജി, പി.എൻ.ശശിധരൻ, കെ.മൊയ്തീൻകോയ, പ്രസാദ് എന്നിവർ പ്രസംഗിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ സ്വാഗതവും, പാറ്റേൺ സെക്രട്ടറി സി.യൂസഫ് നന്ദിയും പറഞ്ഞു.