കോഴിക്കോട്: ഫാഷൻ ലോകത്തെ നൂതനപ്രവണതയായി വന്ന സ്റ്റൈൽ മി വെർച്വൽ മിററിന് കോഴിക്കോട് തൊണ്ടയാട് റെയ്‌മണ്ട് ഷോറൂമിൽ തുടക്കമായി. മലബാറിൽ ആദ്യമായി ഇവിടെയാണിത്.

ഉപഭോക്താവിന്റെ അഭിരുചിയ്ക്കനുസരിച്ച് റെയ്‌മണ്ട് തുണിത്തരങ്ങൾ തയ്ച്ചുകിട്ടുമെന്നതാണ് സ്റ്റൈൽ മി വെർച്വൽ മിററിന്റെ സവിശേഷത. കണ്ണാടിക്ക് മുന്നിൽ നിന്നു കഴിഞ്ഞാൽ താൻ തിരഞ്ഞെടുത്ത തുണി ഉപയോഗിച്ചുള്ള വിവിധ സ്റ്റൈലുകൾ പ്രതിബിംബമായി കാണാം. ഇതിൽ നിന്നു തിരഞ്ഞെടുക്കുന്ന സ്റ്റൈലിൽ റെയ്‌മണ്ട് ടെയ്‌ലർ തയ്ച്ചുതരും.

സ്റ്റൈൽ മി വെർച്വൽ മിററിന് പ്രത്യേക ഫീസൊന്നും ഈടാക്കുന്നില്ലെന്ന് ഷോറൂം ഉടമയും പ്രവാസി വ്യവസായിയുമായ വി.എസ്.കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷോറൂം സീനിയർ മാനേജർ പി.പി.സതീഷ്‌കുമാർ, അസി. മാനേജർ സോണാ ക്രിസ്റ്റി എന്നിവരും സംബന്ധിച്ചു.