മുക്കം: ജെ സി ഐ മുക്കം മൈത്രി, മണാശ്ശേരി എം എ എം ഒ കോളേജ് എന്നിവ ചേർന്നു സംഘടിപ്പിക്കുന്ന ജിം 95 നാഷണൽ ലെവൽ ഹൈറേഞ്ച് ഹാഫ് മാരത്തൺ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. മുക്കം കടവ് പാലം പരിസരത്ത് ആരംഭിച്ച ഓഫീസ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡൻറ് സൗഫീഖ് വെങ്ങളത്ത് ,അൽഫറസാക്ക് ,പ്രൊഫ. മുജീബ് റഹ്മാൻ ,ഡോ. ടി സി സൈമൺ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഗസ്ത്യൻ കിഴക്കരകാട്ട്, സിബി ജേക്കപ്പ്, ഷൈജു സ്കൈലൈൻ ,ഹബീബ് റഹ്മാൻ, സി.ടി.നളേശൻ, പുരുഷോത്തമൻ ,ജി.എൻ.ആസാദ്, ഡോ.എ മനോജ്, കെ. മൻസൂർ എന്നിവർ സംബന്ധിച്ചു.
നാഷണൽ, ഇന്റർനാഷണൽ താരങ്ങൾ പങ്കെടുക്കുന്ന മാരത്തണിന്റെ പ്രചരണാർത്ഥം "റൺ ഫോർ യൂണിറ്റി- റൺ ഫോർ നാഷൻ" എന്ന മുദ്രാവാക്യമുയർത്തി ആയിരം പേർ പങ്കെടുക്കുന്ന ഫൺ റൺ ജനുവരി 9ന് വൈകീട്ട് 3 മണിക്ക് അഗസ്ത്യൻ മുഴി ആക്സിസ് ബാങ്ക് പരിസരത്തു നിന്ന് തുടങ്ങും. മുക്കത്ത് സമാപിക്കും ജനുവരി 12 ന് രാവിലെ 6 മണിക്ക് തുടങ്ങുന്ന നാഷണൽ മാരത്തൺ ,ഓപ്പൺ 21 കിലോമീറ്റർ, അണ്ടർ 18 ആൺകുട്ടികൾ 5 കിലോമീറ്റർ, വനിതകൾ 5 കിലോമീറ്റർ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഒരു ലക്ഷത്തിനു മുകളിലാണ് പ്രൈസ് മണി നൽകുന്നത്.