മാനന്തവാടി​: മതിയായ രേഖകളില്ലാതെ കർണ്ണാടകയിൽ നിന്ന് കാറിൽ കൊണ്ടുവന്ന 17ലക്ഷം രൂപ തോൽപ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്ററിൽ വെച്ച് പിടികൂടി. എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് എക്‌സൈസ് ചെക്ക്‌പോസ്ററിലെ ഉദ്യോഗസ്ഥരും,മാനന്തവാടി റെയിഞ്ച് പാർട്ടിയും ചേർന്നാണ് പണം പിടികൂടിയത്. പണവും, കാറിലുണ്ടായിരുന്ന കമ്പളക്കാട് സ്വദേശി സിനിത്ത് അഹമ്മദ്, കർണ്ണാടക സുള്ള്യ സ്വദേശികളായ റിസ്വാൻ, അബ്ദുള്ള എന്നിവരെയും തിരുനെല്ലി പൊലീസിന് കൈമാറി.