കോഴിക്കോട്:യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആറ് ദീർഘദൂര ട്രെയിനുകളിൽ താത്ക്കാലികമായി അധിക കോച്ചുകൾ അനുവദിച്ചു.
കൊച്ചുവേളി - ഭവനഗർ - കൊച്ചുവേളി പ്രതിവാര എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച്, പോർബന്തർ - കൊച്ചുവേളി - പോർബന്തർ പ്രതിവാര എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ചും ഒരു തേർഡ് എ.സി കോച്ചും , ജാംനഗർ - കൊച്ചുവേളി -ജാംനഗർ പ്രതിവാര എക്‌സ്‌പ്രസിൽ ഒരു തേർഡ് എ.സി കോച്ച് എന്നിങ്ങനെയാണ് അധിക കോച്ചുകൾ.
ഭവനഗർ - കൊച്ചുവേളി എക്‌സ്‌പ്രസിൽ ജനുവരി 7 മുതൽ 28 വരെയും കൊച്ചുവേളി - ഭവനഗർ എക്‌സ്‌പ്രസിൽ ജനുവരി 9 മുതൽ 30 വരെയുമാണ് അധിക കോച്ചുകൾ ഉണ്ടാവും. ഇതോടെ ഈ ട്രെയിനുകളിലെ മൊത്തം കോച്ചുകളുടെ എണ്ണം 21 ആയി ഉയരും.
പോർബന്തർ - കൊച്ചുവേളി എക്‌സ്‌പ്രസിൽ ജനുവരി 9 മുതൽ 30 വരെയും കൊച്ചുവേളി - പോർബന്തർ എക്‌സ്‌പ്രസിൽ ജനുവരി12 മുതൽ ഫെബ്രുവരി രണ്ട് വരെയുമാണ് അധിക കോച്ചുകൾ ഉണ്ടാവുക. ഇതോടെ ഈ ട്രെയിനുകളിലെ മൊത്ത കോച്ചുകളുടെ എണ്ണം 22 ആയി ഉയരും.
ജാംനഗർ - തിരുനെൽവേലി ട്രെയിനിൽ ജനുവരി 3 മുതൽ 31 വരെയും തിരുനെൽവേലി - ജാനംഗർ ട്രെയിനിൽ ജനുവരി 6 മുതൽ ഫെബ്രുവരി മൂന്ന് വരെയുമാണ് അധിക കോച്ചുകൾ ഘടിപ്പിക്കുക.ഇതോടെ ഈ ട്രെയിനുകളിൽ 23 കോച്ചുകൾ ഉണ്ടാവും.