കോഴിക്കോട്: കാമിലി ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ് വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വജ്ര സ്വര്‍ണാഭരണങ്ങളുടെ പ്രദര്‍ശനം നാളെ മുതൽ 16 വരെ 'ബ്രൈഡല്‍ ട്രെന്‍ഡ്‌സ് 2020' എന്ന പേരില്‍ കാമിലി പറയഞ്ചേരി ഷോറൂമിൽ സംഘടിപ്പിക്കുന്നുവെന്ന് മാനേജിംഗ് പാര്‍ട്ട്‌നര്‍ സാജുതോമസ് ,സുഷാന്ത് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മിസ് കോസ്‌മോസ് വേള്‍ഡ് സാന്ദ്രാ സോമന്‍ ഉദ്ഘാടനം ചെയ്യും. അമൂല്യ രത്നങ്ങള്‍ പതിച്ച ആഭരണങ്ങള്‍, നവരത്‌ന, കോറല്‍ പോള്‍കി എന്നിങ്ങനെയുള്ള വിവിധങ്ങളായ ആഭരണങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാവും.