കോഴിക്കോട്:പൗരത്വ ഭേദഗതി,പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരെയുള്ള സമരങ്ങളിൽ മതവും നിറവും കാണാൻ ശ്രമിക്കരുതെന്നും സമരത്തിന്റെ ഉള്ളടക്കം മതനിരപേക്ഷതയാണെന്ന യാഥാർഥ്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ മത സംഘടനകൾക്ക് ബാദ്ധ്യതയുണ്ടെന്നും കെ എൻ എം സംസ്ഥാന നേതൃസംഗമം അഭിപ്രായപെട്ടു.
രാജ്യത്ത് നടക്കുന്ന .സമരത്തെ സംഘടന വളർത്താനുള്ള അവസരമാക്കി ദുരുപയോഗം ചെയ്യരുത്.പൗരത്വ പ്രശ്‌നത്തെ സാമുദായിക കാര്യമാക്കി ചുരുക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണം.സമരങ്ങളിൽ കാണുന്ന മതനിരപേക്ഷതയാണ് ഭരണകൂടത്തെ ഭയപ്പെടുത്തുന്നത്.രാജ്യത്തെ ഭിന്നിപ്പിക്കുന്ന നീക്കത്തിനെതിരെയുള്ള മുദ്രാവാക്യങ്ങൾ ഫാസിസ്റ്റുകൾക്ക് വടി കൊടുക്കുന്നതായിരിക്കരുത്.സമൂഹത്തിലെ സ്ത്രീകൾ നിയമത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നത് പ്രശംസനീയമാണ്.
പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹ മുദ്രയടിച്ചു ജയിലിൽ അടയ്ക്കുന്നത് അപമാനമാണ്. കൊടിയുടെ നിറം നോക്കാതെ സമരങ്ങളിൽ പങ്കെടുക്കാൻ സംഗമം ആഹ്വാനം ചെയ്തു .മുസ്‌ലിം കോ ഓർഡിനേഷൻ കമ്മിറ്റി നൽകുന്ന നിർദ്ദേശം എല്ലാവരും പാലിക്കണമെന്നും ആവശ്യപ്പെട്ടു..
കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി അദ്ധ്യക്ഷത വഹിച്ചു.എച്ച് ഇ മുഹമ്മദ് ബാബു സേട്ട്,നൂർമുഹമ്മദ് നൂർഷ,ഡോ ഹുസൈൻ മടവൂർ,പ്രൊഫ.എൻ വി അബ്ദു റഹ്മാൻ,എ അസ്ഗറലി,ഡോ.പി പി അബ്ദുൽ ഹഖ്,ഹാഷിം ആലപ്പുഴ,സലാഹുദ്ദീൻ മദനി,അബ്ദുറഹ്‍മാൻ മദനി പാലത്ത് ,എം ടി അബ്ദുസമദ് സുല്ലമി,ഡോ.സുൽഫിക്കർ അലി,ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,സി സി സലീം ചാലിയം,വിപി അബ്ദുസ്സലാം,കെ എം കെ ദേവർഷോല,ടിപി അബ്ദുറസാഖ് ബാഖവി,എൻ എ എം ഇസ്ഹാഖ്,എൻ വി ഹാഷിം ഹാജി,എൻ കുഞ്ഞിപ്പ ,ടി എച്ച് നസീർ,പി കെ അബ്ദുല്ല ഹാജി,യൂസുഫലി സ്വലാഹി,ഇ അബ്ദുറഹ്മാൻ,എം ഹമീദലി,സി കെ പോക്കർ മാസ്റ്റർ,പി പി മുഹമ്മദ് അഷ്‌റഫ്, എൻ കെ സിദ്ധീഖ് അൻസാരി എന്നിവർ പ്രസംഗിച്ചു