കോഴിക്കോട്: ഏഴാമത് സര്‍ഗോത്സവത്തിന് കോഴിക്കോട്ട് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. സർഗോത്സവത്തിന് മുന്നോടിയായി കാരപറമ്പ് ജംഗ്ഷനില്‍ ആരംഭിച്ച ഘോഷയാത്രയില്‍ 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും 114 പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്നുമെത്തിയ 1500ലധികം വിദ്യാര്‍ത്ഥികൾ പങ്കെടുത്തു. ശിങ്കാരി മേളത്തിനൊപ്പം മയിലാട്ട സംഘമാണ് ഘോഷയാത്രയുടെ മുന്‍നിരയിൽ അണിനിരന്നത്. കോല്‍ക്കളി, തിരുവാതിരക്കളി, ബാന്റ് സംഘം എന്നിവ പിന്തുടർന്നു. സീനിയര്‍ വിഭാഗത്തില്‍ 19 ഇനങ്ങളിലും ജൂനിയര്‍ വിഭാഗത്തില്‍ 12 ഇനങ്ങളിലുമാണ് മത്സരം. മത്സരത്തിനെത്തുന്നവര്‍ക്കും അനുഗമിക്കുന്നവര്‍ക്കും 14 സെന്ററുകളിലായി താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോടിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മാനാഞ്ചിറ, സരോവരം, കാപ്പാട്, ബേപ്പൂര്‍, തുഷാരഗിരി എന്നീ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. മുഖ്യവേദിയായ മാനാഞ്ചിറയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നാടോടി നൃത്തത്തോടു കൂടിയാണ് അരങ്ങുണര്‍ന്നത്. സര്‍ഗോത്സവം ഇന്ന് രാവിലെ ഒന്‍പത് മണിക്ക് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ.പ്രദീപ് കുമാര്‍ എം.എല്‍. എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി എന്നിവര്‍ മുഖ്യാതിഥികളാകും. കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും 114 പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്നുമായി ആയിരത്തി അഞ്ഞുറോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നിയമ-സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും.
സര്‍ഗോത്സവത്തില്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര - ദൃശ്യ മാധ്യമങ്ങള്‍ക്കും എഫ്.എം റേഡിയോകള്‍ക്കും ഇത്തവണ പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തി. ആറിന് ഉച്ചക്ക് ഒരു മണിക്കകം എന്‍ട്രികള്‍ സര്‍ഗോത്സവം മീഡിയ സെന്ററില്‍ എത്തിക്കണം. സ്റ്റേജിൽ ഇന്ന് വേദി 1- ഗവ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ട് ആദിവാസി പരമ്പരാഗത ഗാനം - ഉച്ചക്ക് ഒന്ന് മുതല്‍ ആറ് വരെ വേദി 2- ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഈസ്റ്റ്ഹില്‍ നാടകം (സീനിയര്‍) - രാവിലെ ഒന്‍പത് മുതല്‍ പുലര്‍ച്ച ഒരു മണി വരെ വേദി 3 - ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഈസ്റ്റ്ഹില്‍ ലളിതഗാനം (സീനിയര്‍ ആണ്‍, പെണ്‍) - രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ മിമിക്രി (ജൂനിയര്‍, സീനിയര്‍) - ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് ആറ് വരെ വേദി - 4 ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഈസ്റ്റ്ഹില്‍ ജലച്ചായം (ജൂനിയര്‍, സീനിയര്‍) - രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് പന്ത്രണ്ട് വരെ പെന്‍സില്‍ ഡ്രോയിംഗ് (ജൂനിയര്‍, സീനിയര്‍) - ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വേദി - 5 ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ ഈസ്റ്റ്ഹില്‍ ഉപന്യാസം ഇംഗ്ലീഷ് (ജൂനിയര്‍, സീനിയര്‍) - രാവിലെ ഒന്‍പത് മുതല്‍ 11 വരെ കഥാരചന (ജൂനിയര്‍, സീനിയര്‍) - ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ.