കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഞെളിയൻപറമ്പിൽ നടപ്പിലാക്കുന്ന മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുളള പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നാളെ.
അത്യാധുനിക മാലിന്യ ശേഖരണ സംവിധാനവും സംസ്‌കരണവും ഉൾപ്പെടുത്തിയിട്ടുളള പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നാളെ വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും.
പ്രദർശനോദ്ഘാടനം തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നടത്തും. കോഴിക്കോട് മേഖലയിലെ മാലിന്യ നിർമ്മാർജ്ജനത്തിനുളള ജനപങ്കാളിത്ത പദ്ധതി ഉദ്ഘാടനം കേരള ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിക്കും. എം.പി മാരായ എം.കെ. രാഘവൻ, എളമരം കരീം, എം.എൽഎ മാരായ വി.കെ.സി മമ്മദ് കോയ, ഡോ.എം.കെ മുനീർ, എപ്രദീപ്കുമാർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എൻ.എസ്. പിളള, ശാസ്‌ത്രോപദേഷ്ടാവ് എം. ചന്ദ്രദത്തൻ, സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറ്ടർ രാജമാണിക്യം, ജില്ലാ കളക്ടർ സാംബശിവറാവു, സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് ചെയർമാൻ ഡോ. അജിത്ത് ഹരിദാസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മീരാദർശക്, ഫറോക്ക് മുൻസിപ്പാലിറ്റി ചെയർമാൻ കമറു ലൈല, രാമനാട്ടുകര മുൻസിപ്പാലിറ്റി ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് നന്ദിയും പറയും.