കുറ്റ്യാടി :- കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ തുടങ്ങിയ മലയോര മേഖലകളിലെ കൃഷിഭൂമികളിൽ നിന്നും വ്യാപകമായി കാർഷിക വിളകൾ മോഷ്ടിക്കപെടുന്നതായി പരാതി. നാളികേരം, അടയ്ക്ക, വാഴക്കുല, തുടങ്ങിയ ഉൽപ്പന്നങ്ങളും മറ്റുമാണ് കളവ് ചെയ്യപ്പെടുന്നത്. കാർഷിക വിളകളുടെ വില കുറവും, അവശ്യവസ്തുക്കളുടെ വിലക്കയറ്റവും കാരണം പൊറുതി മുട്ടുന്ന കർഷകർക്ക് ഉൽപ്പന്നങ്ങൾ കളവ് പോവുന്നത് ഏറെ കഷ്ടത്തിലാഴ്ത്തിയിരിക്കുകയാണ്.

ഏതാനും നാളുകൾക്ക് മുന്നിൽ ഏച്ചിൽ കണ്ടിയിൽ അടക്കോറമ്മൽ സ്ഥാപിച്ച ബോധവർക്കരണ ബോർഡും രാത്രിയുടെ മറവിൽ നശിപ്പിക്കപ്പെട്ടു.തുടർന്ന് പ്രദേശത്തെ കാർഷിക കൂട്ടായ്മ സമിതി അംഗങ്ങളായ വി.കെ അനന്തൻ മാസ്റ്റർ, ടി. കേളപ്പൻ, കെ.വി കണ്ണൻ, ശശി എം പി എന്നിവരുടെ നേതൃത്വത്തിൽ തൊട്ടിൽ പാലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ തിരിച്ച് കാട്ടിലേക്ക് തിരിച്ചയക്കാൻ വേണ്ട നടപടികൾ ആരംഭിച്ചിട്ടുള്ളതായി ഫോറസ്റ്റ് അധികാരികൾ പറഞ്ഞതായും പ്രവർത്തകർ പറഞ്ഞു.