ബി.എച്ച്.എം സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് രണ്ടാം വർഷ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ (2014 ഉം അതിന് മുമ്പുമുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ എല്ലാ അവസരങ്ങളും കഴിഞ്ഞവർക്കുള്ള) 13 മുതൽ പരീക്ഷാഭവനിൽ നടക്കും.
പരീക്ഷാ അപേക്ഷ
രണ്ട്, നാല് സെമസ്റ്റർ എം.ആർക് (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് 18 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാ ഫലം
എം.ഫിൽ സുവോളജി ഒന്ന് (ഒക്ടോബർ 2017), രണ്ട് (ജൂൺ 2018) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എ മൾട്ടിമീഡിയ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.