കമ്പളക്കാട്: കമ്പളക്കാട് കഞ്ചാവ് വില്പനയ്ക്കിടെ യുവാവ് പിടിയിലായി. പറളിക്കുന്ന് വാളശേരി ഫൈസൽ (21) ആണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തു.നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഫൈസലെന്ന് പൊലീസ് പറഞ്ഞു. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് ഭാഗത്ത് കഞ്ചാവ് വില്പന നടത്താൻ ശ്രമിക്കവെയാണ് ഫൈസൽ പിടിയിലായത്.വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിൽപ്പെട്ട ആളാണ് ഫൈസൽ എന്ന് പൊലീസ് പറഞ്ഞു. കമ്പളക്കാട് സ്റ്റേഷൻ എസ്.ഐ വി.പി. ആന്റണി, സീനിയർ സിവിൽ പോലീസ് ഓഫീസർ വി.ആർ. ദിലീപ് കുമാർ,സി.പി.ഒമാരായ എ.രാഗേഷ്, കെ.അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.