സർവ്വജന ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
സുൽത്താൻ ബത്തേരി : ഗവൺമെന്റ് സർവ്വജന സ്‌കൂളിലെ 1980 - 1985 വരെയുള്ള ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമമായ മധുരിക്കും ഓർമ്മകൾ ഫെബ്രുവരി 2-ന് രാവിലെ 9 മണിമുതൽ വൈകുന്നേരം നാല് മണിവരെ സ്‌കൂളിൽ വെച്ച് നടക്കും. സംഗമത്തിൽ പഴയകാല അദ്ധ്യാപകരെ ആദരിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ ഒത്തുചേരലും അനുഭവങ്ങൾ പങ്കുവെക്കലും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും. സ്‌കൂളിന്റെ വികസനത്തിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാനും കൂട്ടായ്മ തീരുമാനിച്ചു.


വർക്കിംഗ് ഗ്രൂപ്പ് യോഗം
സുൽത്താൻ ബത്തേരി : ബത്തേരി നഗരസഭ 2020-21 വർഷത്തേക്കുള്ള ജനകീയാസൂത്രണ പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. 16 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് 2020-21 വർഷത്തേക്കുള്ള കരട് പദ്ധതി ആസൂത്രണം ചെയ്തു. നഗരസഭ ചെയർമാൻ ടി.എൽ.സാബു ഉദ്ഘാടനം ചെയ്തു.
നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൺ ജിഷാ ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ സി.കെ.സഹദേവൻ, ബാബു അബ്ദുൾറഹ്മാൻ, എൽസി പൗലോസ്, കൗൺസിലർമാരായ എൻ.എം.വിജയൻ, പി.പി.അയ്യൂബ്, കെ.റഷീദ്, രാധാരവീന്ദ്രൻ, ബാനുപുളിക്കൽ,കൃഷി ഓഫീസർ ടി.എസ്.സുമിന, ടി.ഇ.ഒ ഗിരിജ, എച്ച്.എം.ശുപാംഗ്, നഗരസഭ സെക്രട്ടറി എൻ.കെ.അലിഅസ്‌കർ, സൂപ്രണ്ട് ജേക്കബ്ബ്‌ജോർജ്, അസി.എഞ്ചീനിയർ കെ.മുനവർ, എച്ച്.ഐ.പി.സന്തോഷ് കുമാർ, എന്നിവർ സംസരിച്ചു.