കുന്ദമംഗലം: നെച്ചുളി സൂര്യ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനവരി 6 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിമുതൽ അമേച്ചർ നാടക മത്സരം സംഘടിപ്പിക്കുന്നു. പ്രമുഖ നടനും നാടകരചയിതാവുമായിരുന്ന കെ.വി.സുധാകരന്റെ മൂന്നാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ വോളിബോൾ താരം ടോം ജോസഫ്, സിനിമാ നടൻ വിജയൻ വി നായർ, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന എന്നിവ‌ർ പങ്കെടുക്കും. നെച്ചുളി കെ.വി.സുധാകരൻ കലാകായിക കേന്ദ്രം ഗ്രൗണ്ടിൽ നടക്കുന്ന നാടക മത്സരത്തിൽ കളിയരങ്ങ് അത്താണിക്കലിന്റെ 'വന്നോനും പോയോനും', മാവൂർ നവതരംഗിന്റെ 'പൊട്ടക്കിണർ', പിമോഗ ടെയിൽസ് വെസ്റ്റ്ഹില്ലിന്റെ 'അവാർഡ്', മയ്യിൽ നാടകക്കൂട്ടത്തിന്റെ 'മൃഗശാലക്കഥ' എന്നീ നാല് നാടകങ്ങൾ മത്സരിക്കും. വാർത്താസമ്മേളനത്തിൽ സൂര്യ പ്രസിഡണ്ട് അരുൺമോഹൻ, സെക്രട്ടറി സികെ സജിത്, ഗോപാലകൃഷ്ണൻചൂലൂർ, ഭാസ്കരൻമാസ്റ്റർ, പി.ചാത്തുണ്ണി എന്നിവർ പങ്കെടുത്തു.