കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്‌നത്തിന്റെ പരിഹാരക്രിയകളായി സർപ്പബലി, പ്രേത വേർപാട് എന്നിവ 7,8,9 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി രാകേഷ് തന്ത്രിയും മേൽശാന്തി, ശാന്തിമാർ എന്നിവരും കാർമ്മികത്വം വഹിക്കും.
ആചാര്യൻ നാഗമ്പുഴി മന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ (വൈക്കം) മുഖ്യകാർമ്മികത്വത്തിൽ ഏഴിന് രാവിലെ 6.30 മുതൽ എട്ട് വരെ പാൽപ്പായസ ഹോമം. വൈകിട്ട് 5.30 മുതൽ 7.30 വരെയാണ് സർപ്പബലി. ഭക്തർക്ക് സർപ്പസൂക്ത പുഷ്പാഞ്ജലി, നൂറും പാലും, പാൽപ്പായസ ഹോമം എന്നിവ ശീട്ടാക്കി സർപ്പദോഷത്തിൽ നിന്നു മുക്തി നേടാം.
എട്ടിന് വൈകിട്ട് അഞ്ചിന് ശിവഗിരി മഠത്തിലെ വിശുദ്ധാനന്ദ സ്വാമികൾക്ക് പൂർണകുംഭത്തോടെ സ്വീകരണം. തുടർന്ന് യതിപൂജയുണ്ടാവും.