kunnamangalam-news
കാർത്തിക് പ്രകാശ്

കുന്ദമംഗലം: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടം കാണാൻ കൂട്ടുകാരൊന്നിച്ച് എത്തിയ ഐ.ഐ.എം വിദ്യാർത്ഥി പുഴയിലെ കയത്തിൽ മുങ്ങി മരിച്ചു. പി.ജി.പി ഒന്നാം വർഷ വിദ്യാർത്ഥി കോട്ടയം മുണ്ടക്കയത്തെ കാർത്തിക് പ്രകാശ് (22) ആണ് മരിച്ചത്. മുണ്ടക്കയം ചിറ്റടി ഇഴപറമ്പിൽ ഇ.ജി.പ്രകാശ് - ബിജി ദമ്പതികളുടെ മകനാണ്. സഹോദരി: ലക്ഷ്‌മി.

ഇന്നലെ കാർത്തിക് ഉൾപ്പെടെ ആറു പേരാണ് വിനോദയാത്രയ്ക്ക് ഇറങ്ങിയത്. കയത്തിൽ പെട്ട് മുങ്ങിയ കാർത്തികിനെ രക്ഷിക്കാൻ മറ്റു അഞ്ചു പേർ ശ്രമിച്ചെങ്കിലും വിഫലമായി. മുക്കം ഫയർ സ്റ്റേഷനിൽ നിന്നെത്തിയ യൂണിറ്റ് അംഗങ്ങളും പൊലീസുകാരും ചേർന്നാണ് നാട്ടുകാരുടെ കൂടി സഹായത്തോടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.