കോഴിക്കോട്: ദേശീയ പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബി.ജെ.പി കോഴിക്കോട് നഗരത്തിൽ സമ്പർക്കം നടത്തി. ഇന്നലെ വൈകീട്ടാണ് കോഴിക്കോട് കല്ലായ് റോഡ്, പാളയം എന്നിവിടങ്ങളിൽ ബി.ജെ.പി നേതാക്കൾ കർണാടക സംസ്ഥാന അദ്ധ്യക്ഷനും എം.പിയുമായ നളീൻ കുമാർ കട്ടീലിന്റെ നേതൃത്വത്തിൽ സമ്പർക്കം നടത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻെറ നേതൃത്വത്തിൽ പ്രശസ്ത സംവിധായകന്‍ വി. എം. വിനു, ഫാദർ ഡോ. അലോഷ്യസ് കുളങ്ങര, റിട്ടയേർഡ് എസ്. പി. കെ. സുബൈർ, എൻജിനീയർ കെ. എം. ഷാഹുൽ ഹമീദ് എന്നിവരെ സമ്പർക്കം ചെയ്തു.
വ്യാപാരികൾ, വഴിയോര കച്ചവടക്കാർ, ഓട്ടോറിക്ഷ - ടാക്സി ഡ്രൈവർമാർ എന്നിവരെ കണ്ട് ലഘുലേഖകൾ കൈമാറി. ബിജെപി ദേശീയ നിർവാഹക സമിതി അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശൻ, ചേറ്റൂർ ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. വി.കെ. സജീവൻ, പി.ടി. ലീലാവതി, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. ജിജേന്ദ്രൻ, ടി. ബാലസോമൻ, ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ, മുൻ ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, ജില്ല പ്രസിഡന്റ് ഇ. ഷാലു തുടങ്ങിയവർ സമ്പർക്കത്തിന് നേതൃത്വം നൽകി.