കോഴിക്കോട്: ബി.ഡി.ജെ.എസ് ദേശീയ അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ പൊതുവേദിയിൽ അപമാനിക്കുകയും കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്ത പാർട്ടി ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെതിരെ കർശന അച്ചടക്കനടപടി കൈക്കൊള്ളണമെന്ന് പാർട്ടി ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിൽ നേതൃത്വത്തോട് അഭ്യർത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ പീ.എം.രവീന്ദ്രൻ, പി.സി.അശോകൻ, സുനിൽകുമാർ പുത്തൂർമഠം എന്നിവർ പ്രമേയത്തെ പിൻതാങ്ങി. ജില്ലാ സെക്രട്ടറിമാരായ സുകുമാരൻ നായർ, ഹരിദാസൻ, ജോയിന്റ് സെക്രട്ടറി ഉണ്ണി കരിപ്പാലി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രത്‌നാകരൻ പയ്യോളി സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.ബാബു നന്ദിയും പറഞ്ഞു.