കുന്ദമംഗലം: അഖില കേരള ഇന്റർ കോളേജിയറ്റ് വോളിബാൾ ടൂർണമെന്റ് കാരന്തൂർ പാറ്റേൺ ഫ്ളഡ് ലിറ്റ് സ്‌റ്റേഡിയത്തിൽ ജനുവരി 9 ന് തുടങ്ങും.
ചതുർദിന ടൂർണമെൻറിൽ വിവിധ ടീമുകൾക്കായി ദേശീയ താരങ്ങളും കോർട്ടലിറങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ പ്രമുഖ ടീമുകളായ എം.എ.കോളേജ് കോതമംഗലം, നൈപുണ്യ കോളേജ് കൊരട്ടി, ഇ.എം.ഇ.എ.കോളേജ് കൊണ്ടോട്ടി, സെൻറ് സ്റ്റീഫൻസ് കോളജ് പത്തനാപുരം, സെന്റ് പീറ്റേർസ് കോളേജ് കോലഞ്ചേരി, സേക്രഡ് ഹാർട്ട് കോളേജ് തേവര, ദേവഗിരി കോളേജ് കോഴിക്കോട്, അസ്മാബി കോളേജ് കൊടുങ്ങല്ലൂർ എന്നിവ പങ്കെടുക്കും. മത്സരങ്ങൾ 9 ന് വൈകിട്ട് 6 ന് എം.കെ.രാഘവൻ.എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ടി.എ.റഹീം എം.എൽ.എ സംബന്ധിക്കും. 7 ന് വൈകിട്ട്കാരന്തൂർ മുതൽ കുന്ദമംഗലം വരെ വിളംബര ജാഥ നടക്കും.
വാർത്താസമ്മേളനത്തിൽ സൂര്യ ഗഫൂർ, സി.യൂസഫ്, പി.ഹസ്സൻ ഹാജി, പി.കെ.ബാപ്പു ഹാജി, പി.എൻ.ശശിധരൻ,
ശ്രീനു മൂത്തേറ്റ് മണ്ണിൽ, കെ.മൊയ്തീൻകോയ എന്നിവർ പങ്കെടുത്തു.