ചേളന്നൂർ: കല്ലുപുറത്ത് താഴം സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ മേഖല സമ്പുർണ ശുചിത്വ പ്ലാസ്റ്റിക് വിമുക്ത ഏരിയയായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അംഗങ്ങൾക്ക് തുണിസഞ്ചി വിതരണം ചെയ്തു. പ്രഖ്യാപനവും തുണിസഞ്ചി വിതരണവും ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷൻ പി.എം. വിജയൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഗീത കൈപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ.സേതുമാധവൻ, ടി.വി.ഷിഗിലേഷ്, എൻ.പി.സോമൻ, ജഗദീഷ് കമൽ എന്നിവർ പ്രസംഗിച്ചു. എൻ.രാധ ക്യഷ്ണൻ സ്വാഗതവും സി.ഷാജി നന്ദിയും പറഞ്ഞു.
കുടുംബശ്രീയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് ഉൾപ്പെടെ ശേഖരിച്ച് സംസ്‌കരണത്തിന് അയക്കുന്നതിനു പുറമെ ജൈവ മാലിന്യ റിംഗ് കമ്പോസ്റ്റ് വീടുകളിൽ സ്ഥാപിക്കൽ എന്നിവയും ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ, ജൈവകൃഷി, ആരോഗ്യ ശുചിത്വ / ബോധവത്‌രണ ക്ലാസുകൾ എന്നിവയും അസോസിയേഷന്റെ നേത്യത്വത്തിൽ നടന്നു വരുന്നുണ്ട്.