പേരാമ്പ്ര: പൗരത്വ നിയമ ഭേദഗതിക്കെതിരെ പേരാമ്പ്രയിൽ ഇന്ന് സർവകക്ഷി നേതൃത്വത്തിൽ ജനകീയ പ്രതിരോധവും ഭരണഘടനാ സംരക്ഷണ റാലിയും നടക്കും. വൈകിട്ട് 4 ന് എൽ.ഐ.സിക്ക് സമീപത്തു നിന്ന് ആരംഭിക്കുന്ന റാലി പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങൾ റാലിയിൽ അണി ചേരും. പൊതുസമ്മേളനം പ്രൊഫ.എൻ.പി.ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.ശശി, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്, ഉമ്മർ പാണ്ടികശാല, കെ.ലോഹ്യ, എൻ.കെ.അബ്ദുൽ അസീസ്, മുക്കം മുഹമ്മദ്, ബേബി കാപ്പുകാട്ടിൽ, മനയത്ത് ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.