calicut-uni
calicut uni

സപ്ലിമെന്ററി പരീക്ഷ 13ന്

ഫൈനൽ എം.ബി.ബി.എസ് പാർട്ട് ഒന്ന് സപ്ലിമെന്ററി (2009 പ്രവേശനം മാത്രം), അഡിഷണൽ സ്‌പെഷൽ സപ്ലിമെന്ററി (2008 ഉം അതിന് മുമ്പുമുള്ള പ്രവേശനം) പരീക്ഷ 13ന് ആരംഭിക്കും.

പരീക്ഷാ അപേക്ഷ

ഒൻപതാം സെമസ്റ്റർ ബി.ബി.എ-എൽഎൽ.ബി ഓണേഴ്‌സ് (2014 പ്രവേശനം മാത്രം), അഞ്ചാം സെമസ്റ്റര്‍ എൽഎൽ.ബി യൂണിറ്ററി (ത്രിവത്സരം, 2016 പ്രവേശനം) എല്ലാ പേപ്പറുകൾക്കുമുള്ള സേ പരീക്ഷയ്ക്ക് (പ്രാക്ടിക്കൽ, ഇന്റേണൽ അസസ്‌മെന്റ് ഒഴികെ) പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് 16 വരെ രജിസ്റ്റർ ചെയ്യാം.

ഏഴാം സെമസ്റ്റർ ബി.ടെക്/പാർട്ട്‌ടൈം ബി.ടെക് സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 21 വരെയും രജിസ്റ്റർ ചെയ്യാം.

എൻജിനിയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റർ ബി.ടെക് (2014 സ്‌കീം-2016 പ്രവേശനം) പരീക്ഷയ്ക്ക് പിഴ കൂടാതെ പത്ത് വരെയും 170 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് 16 വരെയും രജിസ്റ്റർ ചെയ്യാം.

പരീക്ഷാഫലം

അവസാന വർഷ / മൂന്ന്, നാല് സെമസ്റ്റർ എം.എ ഇംഗ്ലീഷ് റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.

രണ്ടാം വർഷ ബി.എസ്‌സി മെഡിക്കൽമൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (നവംബർ 2018) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.

മാർക്ക് ലിസ്റ്റ്

അദീബെ ഫാസിൽ ഫൈനൽ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ പത്ത് മുതൽ വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

അഭിമുഖം 9ന്

കോഴിക്കോട് സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗില്‍ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 9ന് ഉച്ചയ്ക്ക് രണ്ടിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾക്ക് www.uoc.ac.in.

ടെക്‌നീഷ്യൻ (മെക്കാനിക്കൽ/ ഇലക്‌ട്രോണിക്‌സ്) കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 9ന് രാവിലെ 9.30ന് ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ പേരും നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ.