കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനുവരി 18 ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന യു.ഡി.എഫ് മലബാർ മേഖലാ റാലിയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ നേതൃയോഗം തീരുമാനിച്ചു. കപിൽ സിബൽ മുഖ്യാതിഥിയായിരിക്കും.

പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീർ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എം.എ. റസാഖ് സ്വാഗതം പറഞ്ഞു. പി.ടി. അജയ്മോഹൻ, കെ. സുരേന്ദ്രൻ, എൻ. സുബ്രമണ്യൻ, എൻ.സി. അബൂബക്കർ, എം.എ. മജീദ്, നാസർ എസ്റ്റേറ്റ്മുക്ക്, വി.എം. ചന്ദ്രൻ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, സി.വി. വീരാൻകുട്ടി, എൻ.വി. ബാബുരാജ്, അബ്ദുള്ളഹാജി, മഠത്തിൽ അബ്ദുറഹിമാൻ, യു. രാജീവൻ, മൊയ്തീൻ, അഡ്വ. എസ്.വി. ഉസ്മാൻ കോയ, എസ്.കെ. അബൂബക്കർ, കെ.ടി. മൻസൂർ, യു. പോക്കർ, അക്കിനാരി മുഹമ്മദ് എന്നിവർ സംബന്ധിച്ചു.