മുക്കം: ക്ഷേത്രോസവത്തിന് മതസൗഹാർദ്ദ മാതൃക പ്രകടിപ്പിച്ച് ഫണ്ടുശേഖരണമാരംഭിച്ചു. മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ മാർച്ച് 2ന് തുടങ്ങുന്ന അഞ്ചു ദിവസത്തെ പ്രതിഷ്ഠാദിന മഹാത്സവത്തിന്റെ ഫണ്ടുശേഖരണമാണ് മത സൗഹാർദ മാതൃകാപ്രകടനം കൂടിയായത്. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കാരശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻറും കെ പി സി സി മുൻ സെക്രട്ടറിയുമായ എൻ.കെ അബ്ദുറഹിമാനാണ് ആദ്യ സംഭാവന നൽകിയത്. ഉത്സവകമ്മിറ്റി ജന. കൺവീനർ കപ്യേടത്ത് ചന്ദ്രൻ ആദ്യ സംഭാവന സ്വീകരിച്ച് ഫണ്ടുശേഖരണം ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.വി ഹരി, സെക്രട്ടറി കെ പി വേലായുധൻ, കൺവീനർ ഡോ.ഗോകുലൻ, മറ്റു ഭാരവാഹികളായ സുരേഷ് ഇന്ദീവരം, ഉമാകാന്തൻ, വിജീഷ്, എം പി മാധവൻ, മണി, സുജാത, ഇന്ദിര എന്നിവർ സംബന്ധിച്ചു.