കുറ്റ്യാടി :വിവിധ സി.ബി.എസ് ഇ.സ്‌കൂളുകളിൽ നിന്ന് മൂന്നുറോളം വിദ്യാർത്ഥികൾ അണിനിരന്ന ഐ.ടി, വിജ്ഞാന മേള ( സിനർജി ഇന്റലിജെന്റ് 2020) കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്‌കൂളിൽ തുടക്കമായി.
ഇലക്ട്രിക് ഇലക്ട്രോണിക്‌സ് നിർമാണ രംഗത്തെ അതികായനായ എം.എ ജോൺ പെരുവണ്ണാമുഴി ബൾബിന്ന് പ്രകാശം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഞ്ചാം ക്ലാസ് മുൽപ്ലസ് ടു തലത്തിൽ വരെയുള്ള വിദ്യാർത്ഥികളാണ് മാറ്റുരയ്കുന്നത്. വലിയ സ്ഥാപനങ്ങളിൽ നൂനത സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉല്പാദനം നടത്തി വരുന്ന ആവശ്യ വസ്തുക്കളാണ് വിദ്യാർത്ഥികൾ നിർമിക്കുന്നത്. ഇലക്ട്രിക് ഇലക്ട്രോണിക്‌സ്, കളിമൺ ശിൽപ്പങ്ങൾ, കുട നിർമാണം, ബേഗുകൾ, കളി പാട്ടങ്ങൾ, മുത്തുമാലകൾ, കടലാസ് പൂക്കൾ, മുതലായവയും പുസ്തക ബൈന്റിംങ്ങ്, ഡിസൈനിംഗ് എന്നിവയും വിദ്യാർത്ഥികൾ മികവോടെ ചെയ്യുന്നു. ഐ.ടി മേഖലയിലും ഏറെ മുന്നേറ്റം നടത്തിയിരിക്കുകയാണ്. 'ചടങ്ങിൽ ഡോ.കെ.കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ഇഖ്ബാൽ, മാനേജർ ഇ.ജെ.നിയാസ്, സുധവി,ഫിറോസ് എ.സി, കെ സി കുഞ്ഞമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.