ahamed
അഹമ്മദ് മൂന്നാം കൈയുടെ 'മൊണാലിസയുടെ കണ്ണുചിമ്മൽ ' എന്ന ഗ്രന്ഥം എഴുത്തുകാരൻ ബാലൻ തളിയിലിന് ആദ്യ പ്രതി നൽകി സ്വാമി ആത്മദാസ് യമി ധർമ്മപക്ഷ പ്രകാശനം ചെയ്യുന്നു

കുറ്റ്യാടി: കലി കൊണ്ട കാലത്തിന്റെ നേരു തേടിയുള്ള എഴുത്തുകാരന്റെ യാത്രയാണ് ഓരോ രചനകളുമെന്ന് സ്വാമി ആത്മദാസ് യമി ധർമ്മപക്ഷ പറഞ്ഞു . അഹമ്മദ് മൂന്നാംകൈയുടെ 'മൊണാലിസയുടെ കണ്ണുചിമ്മൽ ,അനുഭൂതികളുടെ ആത്മസത്ത തുടങ്ങിയ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം .കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. കെ.ടി. സൂപ്പി അധ്യക്ഷനായി.

ബാലൻ തളിയിൽ, സി.എച്ച്.അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.ഫാ: തോമസ് ഇടയാൽ, കെ.പ്രേമൻ, ഡോ: അരുൺലാൽ, പി.സി.മോഹനൻ, നാസർ തയ്യുള്ളതിൽ, അഷ്‌രഫ് എള്ളിൽ, ജമാൽ കുറ്റിയാടി, ചന്ദ്രൻ പൂക്കാട്, കെ.ജി.മണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. അഹമ്മദ് മൂന്നാം കൈ മറുപടി പ്രസംഗം നടത്തി