road
തൊട്ടിൽ പാലം മുള്ളൻകുന്ന് റോഡിലെ പാതയോരത്തെ മണ്ണ് ഒഴുകിയ നിലയിൽ

കുറ്റ്യാടി :തൊട്ടിൽപ്പാലം മുള്ളൻകുന്ന് റോഡിലെ തൊട്ടിൽപ്പാലം പുഴയോട് ചേർന്ന പാതയോരത്തെ മേൽ മണ്ണ് ഇളകി റോഡിന് ഭീഷണിയാവുന്നു.ഇക്കഴിഞ്ഞ മഴക്കാലത്ത് തൊട്ടിൽപ്പാലം പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് ഏകദേശം ഒരടിയോളം താഴ്ചയിൽ മണ്ണ് ഇളകി പോയിരിക്കുന്നത്.

പാലം വളവ് മുതൽ മൂന്നുറോളം മീറ്റർ നീളത്തിലാണ് മണ്ണ് ഒഴുകി പോയിരിക്കുന്നത്. കാൽനടയാത്രക്കാർക്ക് വഴി നടക്കാൻ പറ്റാത്ത സാഹചര്യമാണ്.മഴക്കാലത്ത് പുഴ കര കവിഞ്ഞൊഴുകി റോഡിലൂടെയുള്ള യാത്ര പൂർണമായും ഇല്ലാതാവാറുണ്ട് .
തൊട്ടിൽപ്പാലം മുള്ളൻകുന്ന്, മൊയിലോത്തറ മരുതോങ്കര ഭാഗങ്ങിലേക്ക് നൂറ് കണക്കിന്ന് ചെറുതും വലുതുമായ വാഹനങ്ങാണ് ഈ വഴി കടന്നു പോകുന്നത്. എതിർദിശകളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തിയാൽ മുന്നോട്ട് നീങ്ങാൻ ഏറെ പ്രയാസപ്പെടുകയാണ്. പരിസരങ്ങളിൽ സബ് ട്രഷറി, രജിസ്ട്രാർ ഓഫീസ്, വെറ്റിനറി കേന്ദ്രം മറ്റ് സർക്കാർ, പഞ്ചായത്ത് സ്ഥാപനങ്ങളും തകർന്നിരിക്കുന്ന പാതയുടെ പരിസരങ്ങളിലാണ്.