കോഴിക്കോട്: ഛായ വാട്സ്അപ്പ് കൂട്ടായ്മയുടെ ചിത്രപ്രദർശനം 'ഛായക്കൂട്ട് 2020' ഒമ്പത് മുതൽ 12വരെ ആർട്ട്ഗാലറിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
9ന് വൈകിട്ട് 4.30ന് ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്യും. ആർട്ട് ക്യുറേറ്റർ എം.എൽ ജോണി മുഖ്യപ്രഭാഷണം നടത്തും. അദ്ദേഹത്തിന്റെ പുസ്തകം നഗ്‌നത എന്ന വസ്ത്രത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ചടങ്ങിൽ ചിത്രകാരി കബിത മുഖോപാദ്ധ്യായ, കവയത്രി അനീസാ ഇക്ബാൽ തുടങ്ങിയവർ പങ്കെടുക്കും. കൂട്ടായ്മയിലെ 36 കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരിക്കുക. വാർത്താസമ്മേളനത്തിൽ വി. രാധാകൃഷ്ണൻ, ജ്യോതി അമ്പാട്ട്, സുകു കാരാട്ട്, മുസ്തഫ ഹസൻ തുടങ്ങിയവർ പങ്കെടുത്തു.