കോഴിക്കോട്: രാജന്റെ സ്മരണകളുണർത്തി എൻ.ഐ.ടിയിൽ സംഘടിപ്പിക്കുന്ന രാഗം ഫെസ്റ്റിവലിന് പത്താം തിയതി തുടക്കമാകും. ഒമ്പതിന് വൈകിട്ട് 6.30ന് എൻ.ഐ.ടി ഡയരക്ടർ പ്രൊഫ. ശിവാജി ചക്രവർത്തി ഉദ്ഘാടനം ചെയ്യും.
ജനുവരി 12 വരെ നടക്കുന്ന പരിപാടിയിൽ 8000 വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലാകായിക ഇനങ്ങളിലായി 70 മത്സരങ്ങൾ നടക്കും. ആർട്ട് ഒഫ് സ്റ്റോറി ടെൽ എന്ന തീമിലാണ് പരിപാടി നടക്കുക. സ്ട്രീറ്റ് ആർട്ട്, ശാമിലി ഖോൾഗാഡെയുടെ സംഗീത നിശ, ഋത്വിസ് നയിക്കുന്ന അരങ്ങ്, ഡി.ജെ. നൈറ്റ് എന്നിവ നടക്കും.
രാഗത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഐ ഇൻക് സാഹിത്യോത്സവത്തിൽ ആനന്ദ് പട്വർദ്ധന്റെ റീസൺ എന്ന ചിത്രത്തിന്റെ പ്രദർശനവും അദ്ദേഹവുമായുള്ല ചർച്ചയും ഉണ്ടാകും. സണ്ണി കപ്പിക്കാട്, ശ്യാമ എസ് പ്രഭ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. വാർത്താസമ്മേളനത്തിൽ അക്ഷയ് എസ്, സച്ചിൻ സെബാസ്റ്റ്യൻ, സാന്റിയാഗോ, ക്രിസ്റ്റി ബാബു, അർജുൻ രമേശ് എന്നിവർ പങ്കെടുത്തു.