കോഴിക്കോട്: ട്രാൻസ്ജെന്റേഴ്സിന്റെ സംഘടനയായ പുനർജന കൾച്ചറൽ സൊസൈറ്റിയുടെ മൂന്നാം വാർഷികാഘോഷം 'ചമയം - 2020' എന്ന പേരിൽ 10ാം തീയതി കോഴിക്കോട് ടൗൺഹാളിൽ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി രാവിലെ പത്ത് മുതൽ സെമിനാറും കലാസാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ. മുനീർ എം.എൽ.എ, ജഡ്ജ് ആർ.എൽ. ബൈജു തലശേരി തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സിസിലി ജോർജ്, പ്രയാണ, ദീപാറാണി, പി.പി. ഫാസില എന്നിവർ പങ്കെടുത്തു.