chakunni
ആൾ കേരള കൺസ്യൂമർ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ഷവലിയാർ സി.ഇചാക്കുണ്ണിയും, സംസ്ഥാന ജി.എസ്.ടി. കൗൺസിൽ അംഗങ്ങളായ അഡ്വ: എം.കെ. അയ്യപ്പനും ധനമന്ത്രി ഡോ.തോമസ് എെസക്കിനെ സന്ദർശിച്ചപ്പോൾ


കോഴിക്കോട്: സംസ്ഥാനത്തിന്റെ വരുമാന വർദ്ധനവിന് നികുതിയിതര സ്രോതസ് കണ്ടെത്തണമെന്ന ആവശ്യം ഉൾപ്പെടെ നിരവധി പ്രായോഗിക നിർദ്ദേശങ്ങൾ ആൾകേരള കൺസ്യൂമർ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ഷെവ സി.ഇ. ചാക്കുണ്ണിയും നിയമോപദേഷ്ടാവും സംസ്ഥാന ജി.എസ്.ടി. കൗൺസിൽ അംഗവുളായ അഡ്വ: എം.കെ. അയ്യപ്പനും തിരുവനന്തപുരം തൈക്കാട്ട് നടന്ന ജി.എസ്.ടി. ഫെസിലിറ്റേഷൻ കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചു.

പ്രകൃതിക്ഷോഭം മൂലം നശിച്ചുപോയതും കേടുവന്നതും ഉപയോഗശൂന്യവുമായ സാധനങ്ങളെ ജി.എസ്.ടി. ബാദ്ധ്യതയിൽ നിന്നും ഒഴിവാക്കുക, അർഹമായ റീഫണ്ടുകൾ എത്രയുംവേഗം മടക്കി നൽകുക, സ്റ്റേറ്റ് ജി.എസ്.ടി. ഫെസിലിറ്റേഷൻ കമ്മിറ്റി മീറ്റിംഗ് മൂന്ന് മാസത്തിലൊരിക്കൽ ചേരുക, കേരളത്തിൽ മാത്രം അടിച്ചേൽപ്പിച്ച പ്രളയ സെസ് പിൻവലിക്കുക, കേരളത്തിലെ എയർപോർട്ട്, സീ പോർട്ടുകളിൽ നിന്ന് പിടിച്ചെടുക്കുന്ന സ്വർണ്ണത്തിന്റെയും പിഴയുടെയുംഅർഹമായ വിഹിതം കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നല്കുക, തുടങ്ങി വിവിധ നിർദ്ദേശങ്ങളാണ്‌ സർക്കാറിന് സമർപ്പിച്ചത്.