സുൽത്താൻ ബത്തേരി: കർണ്ണാടക ബസിൽ കടത്തുകയായിരുന്ന 30 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പിടികൂടി. പാർസൽ കെട്ടുകളായും ബാഗുകളിലുമാണ് പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവ കടത്തിയ രാജസ്ഥാൻ സ്വദേശിയായ ലാൽസിംഗി (44) നെതിരെ കോട്പാ ആക്ട് പ്രകാരം കേസെടുത്തു.പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എം.കെ സുനിൽ,മുഹമ്മദ് അബ്ദുൽ സലീം,പ്രിവന്റീവ് ഓഫീസർമാരായ ഗോപി,ഷാജി,സിവിൽ എക്‌സൈസ് ഓഫീസർമാരായ രജിത്,ജോഷി തുമ്പാനം എന്നിവർ പങ്കെടുത്തു.