1
ശിവപ്രിയയുടെ കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോൽദാനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ്വഹിക്കുന്നു.

പയ്യോളി:​​​​പയ്യോളി ജനമൈത്രി പൊലീസ് നാട്ടുകാരുടെ സഹായത്തോടെ തുറയൂർ പഞ്ചായത്തിലെ തോലേരിയിൽ ഓട്ടിസം ബാധിച്ച ശിവപ്രിയ എന്ന ബാലികയുടെ കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോൽദാനം ​ ​തൊഴിൽ എക്സൈസ് വകുപ്പ് ​​മന്ത്രി ടി.പി. രാമകൃഷ്ണൻ ​നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷെരീഫ മണലുംപുറത്ത് അധൃക്ഷത വഹിച്ചു. കെ.ദാസൻ​ എം.എൽ.എ ഭൂമിയുടെ രേഖകൾ കൈമാ​റി .ജില്ലാപോലീസ് മേധാവി കെ.ജി സൈമൺ വീട് നിർമ്മിച്ച കോൺട്രാക്ടർ ദിനേശൻ മഠത്തിലിനെയും ഏ.കെ അബദുറഹിമാൻ ഹാജിയെയും ആദരിച്ചു.​ശ്രുതി, മനോജ്,നാഗത്ത് നാരായണൻ,വി.കെ അച്യുതൻ,ഏ.കെ അബ്ദുറഹിമാൻ ഹാജി,എം നാസർ,അഭിജിത്ത്,എന്നിവർ ആശംസകൾ അർപ്പിച്ചു.ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം സ്വാഗതവും ബിജു.എം.ആർ നന്ദിയും പറഞ്ഞു.