കോളേരി: കോളേരി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ 1987 88 വർഷത്തിലെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾ 32 വർഷങ്ങൾക്ക് ശേഷം സ്‌കൂളിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 85 വിദ്യാർത്ഥികളും 10 അദ്ധ്യാപകരും പങ്കെടുത്തു. ഹെഡ് മിസ്ട്രസ് അഫ്സ സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എൻ.പി.ബിജു അദ്ധ്യക്ഷനായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി.ശിവൻ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം കൺവീനർ പി.എസ്.വിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പുഷ്പാംഗദൻ, മുൻ അദ്ധ്യാപകർ മാത്യൂ, ജോസഫ്, ഗോപി, നാരായണൻ, ജേക്കബ്ബ്, ഗംഗാധരൻ, ഗ്രേസമ്മ, ജയശ്രീ, രതികുമാരി, പി.ഡി.പ്രസാദ്, എ.ഡി.ബിന്ദു എന്നിവർ സംസാരിച്ചു. എ.പി.രാജീവ് സ്വാഗതവും വി.ആർ. ജയപ്രകാശ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ സ്‌കൂളിന് കർട്ടൻ സെറ്റ് കൈമാറി. സ്‌കൂളിന്റെ വികസനത്തിന് വേണ്ടി പരിപാടികൾ തയ്യാറാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.